Advertisment

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!...'സംഗീത നിശയ്ക്കും സംഘാടകര്‍ക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം' ആഷിഖ് അബുവിനെ പരിഹസിച്ച്‌ അ‍ഡ്വ. ജയശങ്കര്‍

New Update

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടച്ച പണത്തെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. പണം കൈമാറിയിരുന്നില്ല എന്നത് അദേഹം തന്നെ വ്യക്തമാക്കി.

Advertisment

publive-image

പണം കൈമാറിയ ചെക്ക് സഹിതം തെളിവ് നിരത്തി ആധികാരികമായി ഹൈബി ഈഡന് നല്‍കിയ മറുപടിയാണ് ആഷിഖ് അബുവിന് തന്നെ ഇപ്പോള്‍ വിനയായിരിക്കുന്നത്. തെളിവായി ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ ചെക്കിലെ ഡേറ്റ് 2020 ഫെബ്രുവരി മാസം 14 ആണ്. 2019 നവംബര്‍ 1 ന് നടന്ന പരിപാടിയുടെ തുകയാണ് കഴിഞ്ഞ ദിവസം കൈമാറിയത്.

ഇതോടെ കള്ളി വെളിച്ചത്തായതായി ആരോപിച്ച്‌ ഹൈബി ഈഡനും, സന്ദീപ് വാര്യറും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പരിഹാസവുമായി അഡ്വ. ജയശങ്കറും ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

പോസ്റ്റ് വായിക്കാം.

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!

2019 നവംബര്‍ ഒന്നാം തീയതി കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഞങ്ങള്‍ നടത്തിയ 'വമ്ബിച്ച' സംഗീത നിശയെ കുറിച്ച്‌ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.

മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച്‌ അറ്റലാഭം 6,22,000രൂപ. കലാകാരന്മാര്‍ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.

മേല്‍പ്പറഞ്ഞ തുകയില്‍ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടച്ചിട്ടുണ്ട്.

നവംബര്‍ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കില്‍ ഈ പൈസ മുഴുവന്‍ സംഘാടകര്‍ പുട്ടടിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു.

ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സര്‍വ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യന്‍്റെ ദുരിതാശ്വാസ നിധിയില്‍ പണമടയ്ക്കാന്‍ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.

സംഗീത നിശയ്ക്കും സംഘാടകര്‍ക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.

Advertisment