Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി

New Update

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയ ആണ് വധു. ഗുജറാത്തിലെ ആനന്ദില്‍ മധുബന്‍ റിസോര്‍ട്ടില്‍ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്.

Advertisment

publive-image

2020 മാര്‍ച്ച്‌ 15ന് ഉനദ്ഘട്ടിന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു. രഞ്ജി ക്രിക്കറ്റ് കിരീടനേട്ടം, വിവാഹ നിശ്ചയം എന്നിവയ്ക്കു ശേഷം ജീവിതം കൂടുതല്‍ മികച്ചതായതായി ഉനദ്ഘട്ട് നേരത്തേ പ്രതികരിച്ചിരുന്നു. വിവാഹം കഴിഞ്ഞ വിവരം താരം തന്നെ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്ഘട്ട് പങ്കുവച്ചു. 2021 ഫെബ്രുവരി രണ്ടിന് ഞങ്ങള്‍ വിവാഹിതരായ കാര്യം അറിയിക്കുന്നതില്‍ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു.

നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം- ട്വിറ്ററിലെ കുറിപ്പില്‍ ഉനദ്ഘട്ട് ആവശ്യപ്പെട്ടു. വിവാഹച്ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

jaydev unadhkhat
Advertisment