Advertisment

ജനതാദൾ (എസ്) പിളർന്നു; ജോർജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്; ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ജോര്‍ജ് തോമസ്; ഭൂരിഭാഗം ജില്ലാ കമ്മറ്റികളും തീരുമാനത്തിനൊപ്പമെന്നും അവകാശവാദം

New Update

publive-image

Advertisment

കോട്ടയം: ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിന് ഒപ്പം ചേർന്നു പ്രവര്‍ത്തിക്കും. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണു നടപടിയെന്നും വ്യക്തമാക്കിയ അദ്ദേഹം സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്നും പറഞ്ഞു. വനവികസന കോർപറേഷൻ ചെയര്‍മാൻ സ്ഥാനം ജോർജ് തോമസ് രാജി വയ്ക്കും.

ഭൂരിഭാഗം ജില്ലാ കമ്മറ്റികളും തീരുമാനത്തിനൊപ്പമെന്ന് ജോര്‍ജ് തോമസ് വിഭാഗം അവകാശപ്പെട്ടു. സി.കെ.നാണു എം.എല്‍.എയുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോട്ടയത്ത് സംസ്ഥാന കമ്മറ്റി വിളിച്ചത്.

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂയെന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ അണിചേരാനാണ് കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്നും അദ്ദേഹം പറയുന്നു.

Advertisment