Advertisment

അയോധ്യ രാമക്ഷേത്ര നിർമ്മാണം; ജെ‍ഡിയു 1.11 ലക്ഷം രൂപ സംഭാവന നൽകി

New Update

publive-image

പട്ന: ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ജനതാദൾ-യുണൈറ്റഡ് (ജെഡിയു) ദേശീയ പ്രസിഡന്റ് ആർസിപി സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി. ബിഹാർ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളും ഏതാനും ആർ‌എസ്‌എസ് പ്രവര്‍ത്തകരും തിങ്കളാഴ്ച വൈകുന്നേരം പട്നയിൽ ആർ‌സി‌പി സിങ്ങിനെ സന്ദർശിച്ച് രാമക്ഷേത്രം നിർമ്മാണത്തിന് സംഭാവന തേടിയിരുന്നു. കൂടിക്കാഴ്ച നടത്തിയ ശേഷം ആർ‌സി‌പി സിംഗ് 1,11,111 രൂപയുടെ ചെക്ക് സഞ്ജയ് ജയ്‌സ്വാളിന് കൈമാറി.

Advertisment