Advertisment

ജാർഖണ്ഡ് നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായി നടക്കും ; വോട്ടെണ്ണൽ ഡിസംബർ 23 ന്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായി നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 81 അംഗനിയമസഭയാണ് ജാർഖണ്ഡിലേത്. അംഗ പരിമിതർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കും ഇതാദ്യമായി തപാൽവോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

Advertisment

publive-image

ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഈ സൗകര്യമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ ഏറെയുള്ള ജാർഖണ്ഡിൽ 2009ലും 2914ലും അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

ആദ്യഘട്ടം- 13 സീറ്റിലേക്ക്. വോട്ടെടുപ്പ് നവംബർ 30ന്

രണ്ടാംഘട്ടം- 20 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ ഏഴിന്

മൂന്നാംഘട്ടം - 17 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 17ന്

നാലാംഘട്ടം- 15 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 16ന്

അഞ്ചാംഘട്ടം- 16 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 20ന്

Advertisment