Advertisment

ജിദ്ദയിൽ റോഡപകടത്തില്‍ മലയാളി യുവാവ് മരിച്ചു

New Update

publive-image

ജിദ്ദ: നഗരത്തിനു പുറത്ത് അൽഖുംറ ഏരിയയിൽ ശനിയാഴ്ച വൈകീട്ട് ഉണ്ടായ റോഡപകടത്തിൽ മലയാളി മരണപ്പെട്ടു. കൊല്ലം സ്വദേശിയും സെന്റര്‍ പോയന്റ്റ് സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷെയ്ഖ് മുഖ്താർ , ഖൈറി എന്നിവരുടെ മകന്‍ ഷിജാര്‍ ആണ് മരിച്ചത്. നാൽപത്തിയൊന്ന്കാരനാണ്. ഷിജാര്‍ സഞ്ചരിച്ചിരുന്ന ഡയ്‌നയും ട്രെയിലറും കൂട്ടിയിടിച്ചാണ് അത്യാഹിതം ഉണ്ടായത്.

മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നു. 15 വര്‍ഷത്തിലേറെയായി ജിദ്ദയിൽ പ്രവാസിയായിരുന്നു ജിഷാർ. ബുഷ്‌റായാണ് ഭാര്യ.

saudi news
Advertisment