Advertisment

എനിക്കും മരടില്‍ ഫ്ലാറ്റുണ്ട്‌ ; എന്നാല്‍ അത് പൊളിച്ചാലും കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ താല്പര്യമില്ല ; ഫ്‌ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല : പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ :ജോണ്‍ ബ്രിട്ടാസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മരടിലെ ഫ്‌ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ താനൊരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ്. തനിയ്‌ക്കെതിരെ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisment

publive-image

സര്‍ക്കാര്‍ ഫ്ളാററ് പൊളിക്കുന്നത് തടയുന്നതിന പിന്നില്‍ ബ്രിട്ടാസിന്റെ സ്വാധീനമുണ്ടെന്ന് രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

തനിക്കും മരടില്‍ ഫ്ലാറ്റുണ്ടെന്നും എന്നാല്‍ അത് പൊളിച്ചാലും കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ താല്പര്യമില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Advertisment