Advertisment

നിയമവാഴ്ച തകർന്നുവെന്നതിന്റെ തെളിവാണ് ഒരാഴ്ചക്കിടയിൽ തൃശൂർ ജില്ലയിലുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും വ്യക്തമാക്കുന്നത് - കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ

New Update

publive-image

Advertisment

തൃശൂര്‍: ജില്ലയിൽ നിയമവാഴ്ച തകർന്നുവെന്നതിന്റെ തെളിവാണ് ഒരാഴ്ചക്കിടയിൽ തൃശൂർ ജില്ലയിലുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും വ്യക്തമാക്കുന്നതെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

കുന്നംകുളത്ത് ചിറ്റിലങ്ങാട് മന്ത്രി എസി മൊയ്തീന്റെ മണ്ഡലത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെയാണ് അന്തിക്കാട് കൊലക്കേസ് പ്രതികൂടിയായ ബിജെപി പ്രവർത്തകനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തുന്ന സംഭവമുണ്ടാകുന്നത്.

മറ്റു കൊലപാതകങ്ങൾ മുൻ വൈരാഗ്യത്തോടെയുമായിരുന്നു. ഒരാഴ്ചക്കിടയിൽ ജില്ലയിലുണ്ടായ കൊലപാതക പരമ്പരകളിൽ ജനം ഭീതിയിലാണ്.

ഇതിന്റെ മറുവശങ്ങളിൽ രാജ്യം ഭരിക്കുന്ന കക്ഷിയും കേരളം ഭരിക്കുന്ന കക്ഷികളുമുണ്ടെന്നത് കൊലപാതകങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.

കേരളത്തിൽ ഏറെ സമാധാനാന്തരീക്ഷമുള്ള ജില്ല ഇന്ന് ഏറെ ഭയമുണ്ടാക്കുന്നതാവുന്നു. മൂന്ന് മന്ത്രിമാരുള്ള ജില്ലയിൽ ക്രമസമാധാനം അപ്പാടെ തകർന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല.

മന്ത്രിമാരുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള പാച്ചിലിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനെ അലങ്കാരമാക്കി കൊണ്ടു നടക്കരുത്. ആഭ്യന്തര വകുപ്പിന് നിയന്ത്രണമില്ലാതായിരിക്കുന്നു.

ഒരു കാലത്ത് കണ്ണൂരിൽ കേട്ടിരുന്ന അസ്വസ്ഥതകൾ ഇന്ന് തൃശൂരിലും കേൾക്കുന്നു. കൊലപാതകങ്ങൾ ശക്തമായി അപലപിക്കേണ്ടതും നിയമനടപടി സ്വീകരിക്കേണ്ടതുമാണ്.

തൃശൂരിലെ കൊലപാതക പരമ്പരകൾ ജനങ്ങളെ ഭീതിയിലാഴ്ത്തി. തൃശൂരിനെ കണ്ണൂരിനോട് മത്സരിപ്പിക്കാൻ അനുവദിക്കരുത്. ശക്തമായ നടപടികൾ എടുത്ത് ജനങ്ങളുടെ ഭയാശങ്കകൾ അകറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

ഇതോടൊപ്പമാണ് കോവിഡ് കേന്ദ്രത്തിലെ റിമാൻഡ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തിയതും. കോവിഡ് കേന്ദ്രത്തിലെ കൊലപാതകം ഞെട്ടിക്കുന്നതാണ്.

കോവിഡ് കേന്ദ്രത്തിലെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ മുഖ്യമന്ത്രിക്ക് പരാതി അയച്ചു.

thrissur news
Advertisment