Advertisment

പാറത്തോട്ടെ തലയെടുപ്പുള്ള 'ജോണിക്കുട്ടി' ബുധനാഴ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റാകുന്നു ! ഏത് കൊമ്പനോടും പൊരുതാന്‍ തന്‍റേടിയായ രാഷ്ട്രീയക്കാരന്‍ !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: പാറത്തോട്ടെ തലയെടുപ്പും ചുറുചുറുക്കുമുള്ള രാഷ്ട്രീയക്കാരന്‍ ആരെന്നു ചോദിച്ചാല്‍ ആദ്യം കേള്‍ക്കുക 'ജോണിക്കുട്ടി' എന്ന ഉത്തരമായിരിക്കും. ഏത് കൊലകൊമ്പന്‍ വന്നാലും തലയെടുപ്പോടെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യമുള്ള നേതാവാണ് മഠത്തിനകത്ത് ജോണിക്കുട്ടി. ബുധനാഴ്ച രാവിലെ പാറത്തോട് ഗ്രാമപഞ്ചായത്ത് അധ്യക്ഷനായി ചുമതലയേല്‍ക്കുകയാണ് ജോണിക്കുട്ടി.

കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാവും മുന്‍ പഞ്ചായത്തംഗവുമായിരുന്ന പാറത്തോട്ടെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരനായ എംഎം എബ്രാഹം മഠത്തിനകത്തിന്‍റെ മകനാണ് ജോണിക്കുട്ടി. കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകളുടെ കാലങ്ങളിലൊക്കെ കെഎം മാണിക്കൊപ്പം ഉറച്ചുനിന്നതാണ് 92 കാരനായ എംഎം എബ്രാഹം എന്ന അവിരാച്ചായന്‍.

publive-image

പണ്ട് പാറത്തോട് ജംഗ്ഷനില്‍ വച്ച് പൊതുസമ്മേളനത്തില്‍ കെഎം മാണിയേയും തന്നേയും പൂഞ്ഞാറുകാരുടെ 'ഗ്രാമീണ ഭാഷയില്‍' വിമര്‍ശിച്ച പിസി ജോര്‍ജ് എംഎല്‍എയെ സ്റ്റേജില്‍ കയറി വെല്ലുവിളിച്ചതാണ് അവിരാച്ചായന്‍റെ തന്‍റേടം. അതിനൊപ്പം വാശിയില്‍ ഒരുപടികൂടി മുകളിലാണ് ജോണിക്കുട്ടി.

ആദ്യത്തെ ഒരു ടേമിലാണ് ജോണിക്കുട്ടി പ്രസിഡന്‍റാകുക. കേരള കോണ്‍ഗ്രസ് - എം ജില്ലാ ജനറല്‍ സെക്രട്ടറിയും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംസ്ഥാന കൗണ്‍സിലംഗവുമാണ്. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ്, കാഞ്ഞിരപ്പള്ളി രൂപതാ പാരീഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സജീവമാണ്. ജൂലിയറ്റ് ആണ് ഭാര്യ. അഡ്വ. അലോഷ്യസ് ജോണ്‍, നോറ ജോണ്‍ എന്നിവരാണ് മക്കള്‍.

 

kottayam news
Advertisment