Advertisment

ചിലരുടെ പക പോക്കലും വ്യക്തിഹത്യയുമാണ് തനിക്കെതിരെയുള്ള ഭൂമി വിവാദത്തിന് പിന്നിൽ: ജോയ്സ് ജോര്‍ജ്

author-image
admin
Updated On
New Update

ചിലരുടെ പക പോക്കലും വ്യക്തിഹത്യയുമാണ് തനിക്കെതിരെയുള്ള ഭൂമി വിവാദത്തിന് പിന്നിലെന്ന് ഇടുക്കി മുന്‍ എം.പി. അഡ്വ. ജോയ്സ് ജോര്‍ജ്. ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും മുന്നില്‍ പരാജയപ്പെട്ട് പിന്നോട്ട് പോവില്ലന്നും നിയമപരമായി നേരിടുമെന്നും ജോയ്സ് ജോര്‍ജ് ഇടുക്കിയില്‍ വ്യക്തമാക്കി.

Advertisment

publive-image

ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള കൊട്ടാക്കമ്ബൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും കഴിഞ്ഞ ദിവസം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയിരുന്നു. ഈ വിഷയത്തിലാണ് ജോയ്സ് ജോര്‍ജിന്റെ വിശദീകരണം. തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി സംബന്ധിച്ച്‌ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

വീണ്ടും ഹിയറിങ്ങിനായി വിളിക്കും എന്ന് അറിയിച്ച ശേഷം വേഗത്തില്‍ ഉത്തരവ് ഇറക്കുകയായിരുന്നു. നിയമപരമായി നേരിടും. രേഖകളില്‍ ന്യൂനത ഉണ്ട് എന്ന് തെളിയിച്ചാല്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണ്. ചില രാഷ്ട്രീയക്കാരും പരിസ്‌ഥിതി പ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും വ്യക്തി ഹത്യ നടത്തുന്നു. ഉത്തരവ് പാസാക്കിയ ഉദ്യോഗസ്ഥരെയും അവരുമായി നിരന്തരം ബന്ധപ്പെടുന്നവരെയും സാംബന്ധിച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ജോയ്‌സ് ജോര്‍ജ് ചെറുതോണിയില്‍ പറഞ്ഞു

Advertisment