Advertisment

കൂടത്തായി ; ടോം തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്  : കൂടത്തായി കൊലപാതക പരമ്പരയിൽ തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

Advertisment

publive-image

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുക. ഇന്നലെ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷക്ക് കൊയിലാണ്ടി കോടതി അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. കുറ്റ്യാടി സിഐ സനൽകുമാറിനാണ് അന്വേഷണച്ചുമതല. വിശദമായ ചോദ്യം ചെയ്യാനായി അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായി കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്.

Advertisment