Advertisment

കോവിഡ് ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച് അൽഫോൺസ് കണ്ണന്താനം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നെന്ന് ആരോപണം

New Update

തിരുവനന്തപുരം: കോവിഡ് ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നെന്ന ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ.

Advertisment

publive-image

ജൂൺ 10-ന് ഡൽഹിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ് സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ഈ സമയത്തെല്ലാം കോവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ആരോപണം. അമ്മയുടേത് കോവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം.

കോവിഡ് ബാധിതർ മരിച്ചാൽ വ്യാപനമൊഴിവാക്കാൻ ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള രീതി. കണ്ണന്താനം ഇതൊഴിവാക്കാൻ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോൻ പുത്തൻ പുരയ്ക്കൽ ഉയർത്തുന്നത്.

Advertisment