Advertisment

ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി ബഡ്ജറ്റിനെ തരംതാഴ്ത്തി : ജോസ് കെ.മാണി

author-image
ജൂലിയസ് തോമസ്‌, തൃശൂര്‍
Updated On
New Update

തൃശൂര്‍ : തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയ്ക്ക് തൃശൂര്‍ ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പൊതുതെരെഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പടുകൂറ്റം പദ്ധതികള്‍ അവതരിപ്പിച്ച നരേന്ദ്രമോദി താന്‍ സ്വപ്നങ്ങളുടെ ഭരണാധികാരി എന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. കൃഷി മന്ത്രിയുടെ സ്വന്തം നാടായ തൃശൂരില്‍ നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങി കര്‍ഷകര്‍ ദുരിതത്തിലാകുമ്പോഴും അതീവഗുരുതര അലംബാവമാണ് തുടരുന്നത്.

അടിമുടി പരാജയപ്പെട്ട കൃഷിവകുപ്പ് മന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന ബഡ്ജറ്റില്‍ തൃശൂരിനോടുള്ള അവഗണനയുടെ പിന്നില്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരുടെ കഴിവുകേടാണെന്നും ജോസ് കെ.മാണി പറഞ്ഞു.

ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രക്ക് തൃശൂര്‍ കോര്‍പ്പറേഷന് മുമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ എക്‌സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

publive-image

റോഷി അഗസ്റ്റിന്‍ എം.എല്‍.എ, അഡ്വ.തോമസ് ഉണ്ണിയാടന്‍ എക്‌സ്.എം.എല്‍.എ, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, കെ.പി.സി.സി സെക്രട്ടറി എം.പി ജാക്‌സണ്‍, ഡി.സി.സി സെക്രട്ടറി അഡ്വ.അനില്‍കുമാര്‍, നിയാസുദ്ധീന്‍, ജോസഫ് ചാലുശ്ശേരി മാസ്റ്റര്‍, മൂസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ടി തോമസ് മാസ്റ്റര്‍, പ്രമോദ് നാരായണ്‍, ജോര്‍ജുകുട്ടി അഗസ്തി,

സി.വി കുരിയാക്കോസ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, തോമസ് ആന്റണി, ബിജു ആന്റണി, ജോബ് മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്, വിജി എം.തോമസ്, സജി കുറ്റിയാനിമറ്റം, ബേബി മാത്യു കാവുങ്കല്‍, ബേബി നെല്ലിക്കുഴി, ജോര്‍ജ്ജ് പായപ്പന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ഇട്ട്യേച്ചന്‍ തരകന്‍, സിദ്ധിക്ക് ഹാജി, തോമസ് ചിറമ്മല്‍, ജോണി ചിറ്റിലപ്പിള്ളി, കെ.ജെ വെയില്‍സ്, കെ.ജെ ജെയിംസ്, തുടങ്ങിയവര്‍ സംസാരിച്ചു.

publive-image

ആവേശത്തിന്റെ പൂരക്കാഴ്ചകള്‍ തീര്‍ത്ത് കേരളയാത്ര

കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനത്ത് കര്‍ഷക പോരാട്ടത്തിന്റെ തിരളിയക്കം സൃഷ്ടിച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. തൃശൂരിന്റെ തനത് ശൈലിയായ പഞ്ചവാദ്യം, പൂക്കാവടി എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും യാത്രയ്ക്ക് വരവേല്‍പ്പ് നല്‍കിയത്.

യാത്രയ്ക്ക് പിന്തുണ അറിയിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള ഒരു കേളികൊട്ടായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ജാഥാ നായകന്‍ സംസാരിച്ചത്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തൃശൂര്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നത്.

രാവിലെ പട്ടിക്കാട് ജംഗ്ഷനിലെ സ്വീകരണത്തോടെയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് എന്നീ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരത്തോടെ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഇരിങ്ങാലക്കുടയില്‍ സമാപിച്ചു.

 

jose k mani
Advertisment