ദിലീപിന് കഴിയാത്തത് സുജാ കാര്‍ത്തിക ചെയ്യുമോ ? വാലും തുമ്പുമില്ലാത്ത ആരോപണത്തിനു പല്ലിശേരിയെ വെട്ടിലാക്കാന്‍ നടിയുടെ നീക്കം. ഒന്നും കാണാതെ പല്ലിശ്ശേരി കാടടച്ച്‌ വെടി വയ്ക്കുമോ എന്ന സംശയം ദിലീപിനും !

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 14, 2018

കൊച്ചി :  നടി ആക്രമിക്കപെട്ട സംഭവത്തിലെ അദൃശ്യ കഥാപാത്രമായ മാഡത്തെ സൂചിപ്പിച്ച് സുജാ കാര്‍ത്തികക്കെതിരെ ആരോപണം ഉന്നയിച്ച സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പല്ലിശ്ശേരി ഇത്തവണ വെട്ടിലാകും.

ദിലീപിനെതിരെ പലതവണ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്ന പള്ളിശേരിയെ കുടുക്കാന്‍ ദിലീപ് പലതവണ പയറ്റിയെങ്കിലും നടന്നില്ല . അതിനിടെ ദിലീപ് തന്നെ ജയിലിലായതോടെ പല്ലിശേരിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാനും ദിലീപിന് കഴിഞ്ഞില്ല .

എന്നാല്‍ വാലും തുമ്പുമില്ലാത്ത ഈ ആരോപണത്തിലൂടെ പല്ലിശേരിയെ കുടുക്കാനാണ് ഇപ്പോള്‍ സുജാ കാര്‍ത്തികയുടെ നീക്കം . ഇതിനു ദിലീപിന്റെയും കാവ്യയുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ടാകും എന്നാണ് സൂചന .

നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. നടി ആക്രമിക്കപെട്ട സി ഡി ഈ നടി കണ്ടെന്നത് ഉള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തുന്നത്.

സുജാ കാര്‍ത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനെയും വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. എന്നാല്‍ സുജാ കാര്‍ത്തികയ്‌ക്കെതിരായ ആരോപണത്തില്‍ ഊഹാപോഹമല്ലാതെ വ്യക്തമായ തെളിവൊന്നും ഇല്ലെന്നും പല്ലിശ്ശേരി പറയുന്നു.

പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്.

അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്. ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ ലേഖനം മംഗളം സിനിമാ വാരികയില്‍ പല്ലിശ്ശേരി നല്‍കിയിരിക്കുന്നത്.

എന്നാല്‍ തെളിവൊന്നും ഇല്ലെന്നു പല്ലിശ്ശേരി പറഞ്ഞാലും സുജാ കാര്‍ത്തികയ്ക്ക് എതിരെ എന്തോ ചിലത് കൈയ്യിലില്ലാതെ പല്ലിശ്ശേരി ഈ സാഹസത്തിനു മുതിരുമോ എന്നാണ് പല്ലിശേരിയെ അറിയുന്നവര്‍ സംശയിക്കുന്നത്.

മാത്രമല്ല, ഒന്നുമില്ലാതെ വെറുതെ എന്തെങ്കിലും മാസികയില്‍ എഴുതി വയ്ക്കാന്‍ മംഗളം മാനേജ്മെന്റും സമ്മതിക്കില്ല. അതിനാല്‍ തന്നെ നിയമ നടപടിയ്ക്ക് ഒരുങ്ങും മുന്‍പ് രണ്ടു വട്ടം ആലോചിച്ചിട്ട് മതി എന്ന നിലപാടിലാണ് സുജാ കാര്‍ത്തികയും ദിലീപും എന്നാണ് റിപ്പോര്‍ട്ട് .

×