Advertisment

വിജയത്തിന്റെ വിസ്മയം തീർക്കാൻ നാടിനെ ഇളക്കിമറിച്ച് ജോസ് കെ മാണി: തുറന്ന വാഹനത്തിലെ പ്രചാരണം 23ന് ആരംഭിക്കും

New Update

publive-image

Advertisment

കോട്ടയം: വിജയത്തിന്റെ വിസ്മയം തീർക്കാൻ തുറന്ന വാഹനത്തിലെ പടയോട്ടത്തിന് 23 ന് ജോസ് കെ മാണി തുടക്കം കുറിയ്ക്കുന്നു. തുറന്ന ജീപ്പിലെ മണ്ഡലം പര്യടനമാണ് ചൊവ്വാഴ്ച മുതൽ പാലാ നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്നത്.

23 ന് രാവിലെ മീനച്ചിൽ പഞ്ചായത്തിലെ എളംകുളത്തു നിന്നാണ് തുറന്ന ജീപ്പിലെ പര്യടന പരിപാടികൾ ആരംഭിക്കുന്നത്. 23 ന് എട്ടരയ്ക്ക് മീനച്ചിലിലെ ഇളംകുളത്തു നിന്നും ആരംഭിക്കുന്ന പ്രചാരണ പരിപാടികൾ ഭരണങ്ങാനം തലപ്പലം വഴി പ്രചാരണം നടത്തി പനയ്ക്കപ്പാലത്ത് സമാപിക്കും.

24 ന് രാവിലെ എട്ടരയ്ക്ക് തലനാട്, മൂന്നിലവ് വഴി തുറന്ന വാഹനത്തിൽ നടക്കുന്ന പര്യടനം മേലുകാവിൽ സമാപിക്കും. എട്ടരയ്ക്ക് കടനാട്, രാമപുരം എന്നിവിടങ്ങളിലാണ് പ്രചാരണം നടത്തുക. 26 ന് എലിക്കുളം, കൊഴുവനാൽ മണ്ഡലത്തിലും, 27 ന് മുത്തോലിയിലും, കരൂരിലും പ്രചാരണം നടത്തും. 27 ന് ഉച്ചയ്ക്ക് രണ്ടര മുതൽ പാലാ നഗരസഭ പരിധിയിലാണ് പ്രചാരണം നടക്കുക.

വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് തുറന്ന ജീപ്പിലെ പ്രചാരണം വൻ വിജയമാക്കുന്നതിനായി തയ്യാറെടുത്തിരിക്കുന്നത്. തുറന്ന ജീപ്പിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കുകയും ചെയ്യും.

 

jose k mani kottayam news
Advertisment