Advertisment

പാലാ വികാരം; പാലായെ നെഞ്ചോട് ചേർത്തു പിടിക്കും: ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: പാലാ എന്നത് തന്റെ വികാരമാണെന്നും, താൻ പാലായെ എന്നും നെഞ്ചോട് ചേർത്തു പിടിക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കുടുംബസംഗമങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് പാലാ. ആ പാലായുടെ വികസനം എന്റെ ഉത്തരവാദിത്വമാണ്. നിങ്ങളിൽ ഒരുവനായി നിന്നു ഞാൻ പാലായുടെ വികസനത്തിനായ് പ്രയത്‌നിക്കും. ഒരു ഘട്ടത്തിലും പാലായിലെ ജനങ്ങളെയും, പാലായെയും താൻ കൈവിടില്ല. സ്വന്തം കുടുംബത്തെ നോക്കുന്നതു പോലെ തന്നെയാണ് പാലായെ കാണുന്നത്.

അച്ഛനും അമ്മയ്ക്കും അപകടങ്ങൾ ഒന്നും വരരുതെയെന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. അവരുടെ പുഞ്ചിരിയാണ് നമ്മുടെ സന്തോഷം. ഈ സന്തോഷമാണ് പാലായിൽ ഓരോരുത്തരുടെയും മുഖത്ത് കാണേണ്ടതെന്നാണ് എന്നും തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

publive-image

പാലായിലെ ഭരണങ്ങാനം, പാലാ മുൻസിപ്പാലിറ്റി, മുരിക്കുമ്പുഴ, തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന പ്രചാരണ പരിപാടികളിലും ജോസ് കെ മാണി പങ്കെടുത്തു. വീടുകളിൽ നേരിട്ടെത്തി, സാധാരണക്കാരുടെ ഹൃദയം കീഴടക്കി എൽഡിഎഫ് പ്രവർത്തകരുടെ മനം നിറച്ച് വിജയം ഉറപ്പിച്ചാണ് ജോസ് കെ മാണി മടങ്ങിയത്.

മുത്തോലിയിൽ രാവിലെ സാധാരക്കാർക്കൊപ്പം ചിലവഴിച്ച ജോസ് കെ മാണി, നാടിന്റെ വികസനത്തിന് വേണ്ടതെന്താണ് എന്ന് നാട്ടുകാരിൽ നിന്നും ചോദിച്ചറിയാൻ തയ്യാറെടുക്കുകയായിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ജോസ് കെ.മാണിയ്ക്ക് ലഭിച്ചത്.

ചാലമാറ്റം, മേലുകാവുമാറ്റം, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾസന്ദർശിച്ച് വോട്ട് അഭ്യർത്ഥന നടത്തി. പാലാ മുൻസിപ്പാലിറ്റി, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ കുടുംബ സംഗമത്തിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്.

 

pala news jose k mani
Advertisment