Advertisment

ടൂറിസം മേഖലയിലെ വികസനം സാധാരണക്കാർക്കും അനുഭവവേദ്യമായി: ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: ടൂറിസം മേഖലയിൽ എത്തിയ വികസനം സാധാരണക്കാർക്കും അനുഭവവേദ്യമായിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. ടൂറിസത്തിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിന്റെ ഗുണം നാട്ടുകാർക്കും ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരമേഖലയിലുണ്ടായ വികസനങ്ങൾ നാടിനു മുഴുവൻ ഫലം ചെയ്തതായും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി നടന്ന പ്രചാരണ പരിപാടികളിൽ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ നിയോജക മണ്ഡലത്തിലെ ഇല്ലിക്കൽക്കല്ലിൽ കോടികളുടെ വികസന പ്രവർത്തനങ്ങളാണ് എംപി ആയിരുന്ന കാലത്ത് അടക്കം നടത്തിയിരുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാധാരണക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുമാണ് മുൻഗണന നൽകിയിരുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരിലേയ്ക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ അതിവേഗം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

publive-image

വിനോദ സഞ്ചാര മേഖലയിൽ വേണ്ടത് ജനകീയ വികസനമാണ്. ഇത്തരം വികസനത്തിൽ നാട്ടുകാരുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള നിരവധി സ്ഥലങ്ങൾ മണ്ഡലത്തിലെ വിവിധ മേഖലകളിലുണ്ട്. ആ സാധ്യതകളെ കണ്ടെത്തി വികസിപ്പിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. ഏത് മേഖലയിലും കൃത്യമായ പദ്ധതി തയ്യാറാക്കി വികസനം എത്തിക്കുന്ന ഇടതു സർക്കാർ പാലായിലം ടൂറിസം ഭൂപടത്തിലും നിർണ്ണായകമായ സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

pala news jose k mani
Advertisment