Advertisment

20 വര്‍ഷങ്ങള്‍ക്ക് ശേഷ൦ കേരള കോണ്‍ഗ്രസിന്‍റെ കേരളയാത്ര ! നയിക്കുന്നത് ജോസ് കെ മാണി. ജാഥയും പ്രചരണവും ഹൈടെക് !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളാ യാത്ര സംഘടിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഒരുങ്ങുന്നു. പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് യാത്ര നയിക്കുക. 1998 ല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നടത്തിയ കേരളയാത്രയ്ക്കു 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളാ കോണ്‍ഗ്രസ് മറ്റൊരു കേരള യാത്ര സംഘടിപ്പിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാനോ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോ അല്ലാത്ത ഒരു നേതാവ് നയിക്കുന്ന ആദ്യ യാത്രയുംകൂടിയാകും ഇത്. കേരളാ കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന നേത്രുമാറ്റത്തിന്‍റെ സൂചന കൂടിയാണ് പുതിയ കേരള യാത്ര. ഇതിന്‍റെ പേരും മുദ്രാവാക്യവും പിന്നീട് തീരുമാനിക്കും. സോഷ്യല്‍ മീഡിയ വഴി ഹൈടെക് പ്രചാരണമായിരിക്കും കേരള യാത്രക്കുവേണ്ടി നടക്കുന്നത്.

publive-image

ജനുവരി പകുതിയോടെ കാസര്‍കോടുനിന്നും തുടക്കം കുറിക്കുന്ന ജാഥ പരമാവധി നിയമസഭാ മണ്ഡലങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ജാഥയില്‍ അവതരിപ്പിക്കുമെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ട് രാഷ്ട്രീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷന്‍ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന ക്യാമ്പെയ്നായിരിക്കും ജോസ് കെ.മാണിയുടെ കേരളയാത്ര.

km mani jose k mani
Advertisment