Advertisment

പി.ജെ. ജോസഫിന്റേത് തോറ്റു തുന്നം പാടിയവരുടെ വിലാപം; തെറ്റ് തിരുത്തിയാല്‍ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പറയുന്നത്, എന്ത് തെറ്റാണ് തിരുത്തേണ്ടതെന്ന് ജോസ് കെ മാണി; പി.ജെ. ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കും; രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി.

രണ്ട് പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നും അടുത്ത ദിവസം കത്ത് നല്‍കും. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ്‌ പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാൻ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു.

പാലായും കുട്ടനാടും എൻസിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്‍റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisment