Advertisment

ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗം; മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടത്; ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

New Update

തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisment

publive-image

പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി ആരോപിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പാര്‍ട്ടി രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

 

pj joseph jose k mani all news
Advertisment