Advertisment

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും - കേരളാ കോണ്‍ഗ്രസ് (എം)

New Update

publive-image

കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന് കേരളാ കോണ്‍ഗ്രസ്സ് (എം) രാഷ്ട്രീയമായും, സംഘടനാപരമായും പൂര്‍ണ്ണസജ്ജമാണെന്ന് യോഗം വിലയിരുത്തി.

യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. കെ.ഐ ആന്റണി, ജോബ് മൈക്കിള്‍, വി.വി ജോഷി, പി.കെ. സജീവ്, എം.എം ഫ്രാന്‍സിസ്, ബേബി ഉഴുത്തുവാല്‍, സണ്ണി തെക്കേടം, അഡ്വ.ജോസ് ജോസഫ്, ചെറിയാന്‍ പോളച്ചിറക്കല്‍, ലോപ്പസ് മാത്യു, ജേക്കബ് തോമസ് അരികുപുറം, വി.ടി ജോസഫ്, പ്രമോദ് നാരായണ്‍, അലക്‌സ് കോഴിമല, ബെന്നി കക്കാട്, ഉഷാലയം ശിവരാജന്‍, വിജി എം.തോമസ്, ഫിലിപ്പ് കുഴികുളം, കുശലകുമാര്‍, മുഹമ്മദ് ഇക്ക്ബാല്‍, ജോസ് ടോം, വഴുതാനത്ത് ബാലചന്ദ്രന്‍, ജോസ് പാലത്തിനാല്‍ വി.സി ഫ്രാന്‍സിസ്, എന്‍.എം രാജു, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സഹായദാസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജുകുട്ടി ആഗസ്തി, വിജി എം തോമസ്, സാജന്‍ തൊടുക, ജോസ് പുത്തന്‍കാലാ, അബേഷ് അലോഷ്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

kottayam news
Advertisment