Advertisment

ഇന്ധന വില വർധനവ് കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത കൊള്ള: ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം:  ഇന്ധന വില അടിക്കടി വർധിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് ദുരിതകാലത്തെ ആസൂത്രിത കൊള്ളയാണെന്ന്  കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

ഇന്ധന വില വർധനവ്  അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എം.പിയുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍  കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2014 ല്‍ അധികാരത്തില്‍ വന്നതിന്‌ശേഷം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നതിന് അനുസരിച്ച് ഒരു ഘട്ടത്തില്‍പ്പോലും പെട്രോളിന്റെയും, ഡീസലിന്റെയും വില കുറയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേന്ദ്രം ഈടാക്കുന്ന ഭീമമായ എക്‌സൈസ് തീരുവ അടിയന്തിരമായി കുറയ്ക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ജനതയ്ക്ക്  ഏറ്റവും വലിയ പ്രഹരമാണ് അനിയന്ത്രിതമായ  വില വര്‍ദ്ധനവ്.

സാമ്പത്തികമായി സാധാരണജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തില്‍ മാസങ്ങളായി മുടങ്ങികിടക്കുന്ന പാചവവാതകസബ്‌സിഡി ഉടന്‍ വിതരണം ചെയ്യണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസഫ് ചാമക്കല, ജോജി കുറുത്തിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

kerala congress m kottayam news
Advertisment