Advertisment

പാലായിൽ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികൾ പുനരാരംഭിക്കുന്നതിന് ഇടപെടലുകൾ നടത്തി - ജോസ് കെ.മാണി

New Update

publive-image

Advertisment

പാലാ: പാലാ മേഖലയിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നിരവധിയായ പദ്ധതികളുടെ പൂർത്തീകരണത്തിനായി ആവശ്യമായ രാഷ്ടീയ ഇടപെടലുകൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും നടത്തിയിട്ടുള്ളതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി അറിയിച്ചു.

ആരോഗ്യം, പൊതുമരാമത്ത് ,ജലസേചനം, ജലവിതരണം വകുപ്പുകളുടെ കീഴിൽ നിരവധി പദ്ധതികളാണ് തുടർ നടപടികൾ ഇല്ലാതെ പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്.ഇവ ഓരോന്നിനും മുൻഗണന നൽകി നടപ്പാക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.

കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെകട്ടേറിയറ്റ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിൻ്റെ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രദേശിക ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തവും ഇടപെടലുകളും ഉണ്ടാവണമെന്ന് ജോസ് കെ.മാണി അഭ്യർത്ഥിച്ചു.

പാർട്ടിയും പോഷക സംഘടനകളും പുതിയ മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.കർഷക ക്ഷേമ ബോർഡിൽ പരമാവധി കർഷകരെ അംഗങ്ങളാക്കുവാൻ പ്രത്യേക ക്യാമ്പൈൻ നടത്തും. ന്യൂനപക്ഷ ക്ഷേമത്തിൽ നീതിപൂർവ്വകമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.

സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ആൻ്റ്ണി, രാജേഷ് വാളിപ്ലാക്കൽ, ബൈജു ജോൺ, സണ്ണി വടക്കേമുളഞ്ഞിനാൽ, ആൻ്റോ ജോസ്, ടോബിൻ കണ്ടനാട്, ബെന്നി വർഗീസ്, സാജൻ മണിയങ്ങാട്ട്, തോമസ്കൂട്ടി വട്ടയ്ക്കാട്ട്, ബിജു പാലൂപടവിൽ,

ബേബി കുറുവത്താഴെ, ജിനു വല്ലനാട്ട്, സോണി തെക്കേൽ, ജോസ് കല്ലക്കാവുങ്കൽ, ജയ് സൺമാന്തോട്ടം, രാമചന്ദ്രൻ അളളുംപുറം, ഡോമിനിക് എലിപ്പുലികാട്ട്, ജോയി അമ്മിയാനി, സലിം യാക്കിരി, സിറിയക് കുര്യൻ, ബൈജു കൊല്ലംപറമ്പിൽ, സുനിൽ പയ്യപ്പിള്ളി, റൂബി ജോസ്, പെണ്ണമ്മ ജോസഫ്, ജിജി തമ്പി, എന്നിവർ പ്രസംഗിച്ചു.

jose k mani
Advertisment