Advertisment

ചിരട്ടപ്പാല്‍ ഇറക്കുമതിക്കുള്ള നീക്കം ഉപേക്ഷിക്കണം - ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം: ചിരട്ടപ്പാല്‍ (കപ്പ് ലബ് റബര്‍) ഇറക്കുമതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. മൂന്ന് വര്‍ഷം മുമ്പ് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഇറക്കുമതിക്കുള്ള നീക്കം സജീവമാക്കുവാനുള്ള ശ്രമങ്ങള്‍ ആശങ്കയോടെ മാത്രമെ കാണുവാന്‍ കഴിയൂ.

കപ്പ്‌ലബ് ഇറക്കുമതി കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കും. ആരോഗ്യപ്രശ്‌നം, മലിനീകരണം എന്നിവ ചൂണ്ടിക്കാട്ടി കര്‍ഷകസമൂഹവും, രാഷ്ട്രീയപാര്‍ട്ടികളും ഇറക്കുമതിക്കെതിരെ മുമ്പ് രംഗത്തുവന്നിരുന്നു.

ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതിക്ക് അനുമതി നേടുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറക്കുമതിക്ക് അനുമതി നല്‍കുവാനുള്ള ഗൂഡനീക്കങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വം നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.

jose k mani
Advertisment