Advertisment

രണ്ടിലയും പാര്‍ട്ടിയും ജോസ് കെ മാണിക്ക് തന്നെ ! ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും പിജെ ജോസഫിന് തിരിച്ചടി; ജോസഫ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജോസിന് അഭിമാന ചിഹ്നം കൂടെയുണ്ടാകും; ജോസഫിന്റെ കൂടുതല്‍ വാദങ്ങള്‍ക്കും ഹൈക്കോടതി വിധി തിരിച്ചടിയാകും; ജോസഫിന്റെ അവകാശ വാദങ്ങളെ യുഡിഎഫും തള്ളും, നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമോയെന്ന ആശങ്കയില്‍ ജോസഫ് !

New Update

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനു തന്നെ അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജോസ് വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.

അതേസമയം ചിഹ്നക്കേസിലെ വിധി ജോസഫിന് തിരിച്ചടിയാണ്. സീറ്റു വിഭജന ചര്‍ച്ചകളില്‍ ജോസഫിന്റെ അവകാശ വാദങ്ങളെ തള്ളാന്‍ കോടതി വിധി കോണ്‍ഗ്രസ് ആയുധമാക്കും. ചിഹ്നവും പാര്‍ട്ടിയും ജോസ് കെ മാണിക്ക് ലഭിച്ചതോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമോയെന്ന സംശയവും ജോസഫിനുണ്ട്.

ചിലപ്പോള്‍ ചില മൂന്നാം നിര നേതാക്കളും പാര്‍ട്ടി വിട്ടേക്കാം. ഇതു ഇനി ജോസഫിന് തലവേദനയാകും.

jose k mani two leaf
Advertisment