Advertisment

തലനാട് ചാമപ്പാറയിലെ കെടുതികൾ കാണാൻ ജോസ് കെ മാണിയെത്തി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ആറ് കരകവിഞ്ഞ് വീടുകളില്‍ വെള്ളംകയറി നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി സന്ദര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജോസ് കെ മാണി ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ആറിന് ആഴം കൂട്ടുകയും, ഉരുളന്‍ കല്ലുകള്‍ തീരങ്ങളിലേക്ക് നീക്കിസ്ഥാപിച്ച് വെള്ളമൊഴുക്ക് സുഗമമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ വലിയ ദുരന്തം ഒഴിവായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും വര്‍ഷങ്ങളിലും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി ആറിന്റെ തീരം കെട്ടി സംരക്ഷിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജോസ് കെ.മാണി പറഞ്ഞു.

പ്രോഫ. ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്, അഡ്വ. ബിജു ഇളംതുരുത്തിയില്‍, സലിം ചാമപ്പാറ, രാജേന്ദ്ര പ്രസാദ്, സോണി ബിനീഷ്, ആശ റിജു, വല്‍സമ്മ ഗോപിനാഥ്, റ്റോം നെല്ലുവേലില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

jose k mani kottayam news
Advertisment