Advertisment

വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു; സംസ്‌കാരം നാളെ രാവിലെ വയനാട്ടില്‍; സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രം അനുമതി

New Update

publive-image

കോഴിക്കോട്: ദുബായില്‍ മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. പ്രത്യേക വിമാനത്തില്‍ വൈകിട്ട് ഏഴരയോടെയാണ് ഭൗതിക ശരീരം കരിപ്പൂരില്‍ എത്തിച്ചത്. എട്ടരയോടെ ആംബുലന്‍സ് മാനന്തവാടിക്ക് പുറപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. അടുത്ത ബന്ധുക്കളടക്കം 20 പേര്‍ക്ക് മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി.

Advertisment