Advertisment

ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം; ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല': വലുപ്പം കൊണ്ട് പി സി ജോര്‍ജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പിന്നെ ആരുടെ? ; പരിഹാസവുമായി ജോയ് മാത്യു

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.

Advertisment

കാര്‍ട്ടൂണ്‍ മതനിന്ദയാണെന്നും അവാര്‍ഡ് പുനപരിശോധിക്കണമെന്നുമുള്ള എ.കെ ബാലന്റെ നിലപാടിനെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.

publive-image

കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടുകയാണെന്ന് പറഞ്ഞായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.

ഫ്രാങ്കോയെ കോഴിയുടെ രൂപത്തില്‍ പോലീസ് തൊപ്പിമേല്‍ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവര്‍മെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചതെന്നും ഫ്രാങ്കോയുടെ കയ്യില്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ ചാര്‍ത്തിക്കൊടുത്ത തിരുവടി എന്ന വടിയില്‍ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയതെന്നും പറഞ്ഞാണ് ജോയ് മാത്യു പരിസഹിക്കുന്നത്.

”ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. വലുപ്പം കൊണ്ട് പി സി ജോര്‍ജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പിന്നെ ആരുടെ? അപ്പോഴാണ് പൂവന്‍ കോയീന്റെ തൂവല്‍ കേശത്തില്‍ തിരുകി നില്‍ക്കുന്ന ഒരു പാലക്കാടന്‍ പൂവനെ ഫ്രാങ്കോക്കരികില്‍ കാണുന്നത്.

തിരുവടിയിലെ തൂങ്ങിക്കിടക്കുന്ന ഷെഡ്ഡിക്കാണെങ്കില്‍ ഒരിളം ചുവപ്പ് നിറവുമുണ്ട്. അതാണോ ബാലേട്ടനെ ചൊടിപ്പിച്ചത് എന്ന് ന്യായമായും സന്ദേഹിക്കാം കാരണം ബാലേട്ടനായിരുന്നല്ലോ പാലക്കാട്ടെ പൂവന്‍ കോയിക്കെതിരെയുള്ള പീഡന കേസന്വേഷണ ജഡ്ജി. അല്ലാതെ ഒരു പാവം പിടിച്ച കാര്‍ട്ടൂണിനെ തിരസ്‌കരിക്കാന്‍ വേറൊരു ന്യായവും കാണുന്നില്ല.

മതനിന്ദയുടെ പേരിലായിരുന്നെങ്കില്‍, ഹൈന്ദവ ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍ വക്രീകരിച്ചു വരച്ചതിന്റെ പേരില്‍ ഹൈന്ദവിശ്വാസികള്‍ ലോക പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈനെതിരെ പ്രതിഷേധം ഉയര്‍ത്തിപ്പോള്‍ അതിനെ വെല്ലുവിളിച്ചു കേരളം ഭരിച്ചിരുന്ന അന്നത്തെ ഇടത് പക്ഷ ഗവര്‍മെന്റ് 2009ല്‍ രവിവര്‍മ്മ പുരസ്‌കാരം നല്‍കി എം എഫ് ഹുസൈനെ ആദരിക്കുകയാണുണ്ടായത്. അതില്‍ വ്യക്തമാകുന്നതെന്താണ്?

Advertisment