Advertisment

സ്വന്തം ജനം ഗൾഫിൽ കിടന്ന് ഒരു സർക്കാർ സഹായങ്ങളുമില്ലാതെ പട്ടി ചാകുന്നതു പോലെ ചത്തു കൊണ്ടിരിക്കുന്നു...രാജ്യത്ത് ഏത് സംരംഭങ്ങൾ വന്നാലും, എന്ത് അനർഥങ്ങൾ ഉണ്ടായാലും ആദ്യത്തെ കറവപ്പശു ഗൾഫുകാരാണ്...ഇനി ഒരു രാഷ്ട്രീയക്കാരനെയും ​ഗൾഫിൽ കാലു കുത്താനനുവദിക്കരുത്...മുൻ കുവൈറ്റ് പ്രവാസി ജോയ് മുണ്ടക്കാടിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

കോട്ടയം: പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ മുൻ കുവൈറ്റ് പ്രവാസിയും ഇടുക്കി-തൊടുപുഴ സ്വദേശിയുമായ ജോയ് മുണ്ടക്കാട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഷ്ട്രീയക്കാരെ രൂക്ഷമായി വിമർശിക്കുന്നത്. സ്വന്തം ജനം ഗൾഫിൽ കിടന്ന് ഒരു സർക്കാർ സഹായങ്ങളുമില്ലാതെ പട്ടി ചാകുന്നതു പോലെ ചത്തു കൊണ്ടിരിക്കുന്നു. നമ്മുടെ ചിലവിൽ വന്ന്, നമ്മുടെ ആധിധേയത്വം സ്വീകരിക്കാത്ത ഏത് രാഷ്ട്രീയക്കാരുനുണ്ടെന്ന് പറയുകയാണ് ജോയ് മുണ്ടക്കാട്.

Advertisment

publive-image

രാജ്യത്ത് ഏത് സംരംഭങ്ങൾ വന്നാലും, എന്ത് അനർഥങ്ങൾ ഉണ്ടായാലും ആദ്യത്തെ കറവപ്പശു ഗൾഫുകാരാണ്. ഇനി ഒരുത്തനെയും കാലു കുത്താനനുവദിക്കരുത്. അഥവാ ആരെങ്കിലും കെട്ടിയിറക്കിയാൽ അവനെ ഒറ്റപ്പെടുത്തുകയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോയ് മുണ്ടക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രവാസികളെ കേട്ടോളൂ.

ജാതി മത - രാഷ്ട്രീയ ഭേദ

മന്യെ നാട്ടിലെ ഏതാവശ്യങ്ങൾക്കും ആദ്യം പിച്ചപാത്രവുമായി എത്തു ന്നത്ഗൾഫിലേക്കാണ്.

കാരണം സ്വർണ്ണമരത്തോട്ടങ്ങളുടെ നാടാണല്ലൊ ?

തിരിച്ച് നാട്ടിലേക്കല്ലാതെ പോക്കിടവുമില്ലല്ലൊ?

കേരളത്തിലെ ' ഭരണക്കാരുടെ ഗൾഫിലെ വായാടികൾ ഒക്കെ എവിടെ മറഞ്ഞു.

ഇപ്പോഴത്തUDF കാരുടെ കരച്ചിലും രാഷ്ട്രീയം തന്നെയാണ് കേട്ടൊ --

വീണു കിട്ടിയ വടി എന്ന് കരുതിയാൽ മതി.

ഗാൾഫിൽക്കഴിയുന്ന ലക്ഷക്കണക്കിനാൾക്കാരെ ഈ മഹാമാരി പിടിച്ചടക്കിക്കഴിഞ്ഞു.

മുൻകരുതലായി ഒന്നും ചെയ്തില്ല.

ആരെയും കൊണ്ടുവരാൻ ഒരു

NORKA വകുപ്പും തലയിൽ വച്ച് ഉറക്കമായിരുന്നു.

പ്രവാസികൾ സ്വന്തം ചിലവിൽ എങ്ങിനെയെങ്കിലും

എത്തിപ്പെടാമെന്ന് കരുതിയാൽ:

ലക്ഷക്കണക്കിനാൾക്കാരെ കോവിഡ് ടെഷ്റ്റ് നടത്താൻ സംവിധാനമില്ലാത്ത വരോട് അത് നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രം സ്വന്തം ചിലവിൽ വീട്ടിൽ വന്നാൽ മതി എന്ന കേരള സർക്കാരിൻ്റെ കർശന നിർദ്ദേശം -

നിങ്ങൾ അവിടെ ചത്താലും ഇങ്ങോട്ട്

പോരണ്ട എന്നതു തന്നെ നയം !

നമ്മൾ ഗൾഫ് കാർ സ്വന്തം ചിലവിൽ ക്വാറൻറീനിൽ കഴിഞ്ഞു കൊള്ളണം.

ഇനി മറ്റൊരു കാര്യം

30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ പൂർണ്ണ സുരക്ഷിതർ !

അവരെ പൊതിച്ചോറുമായി യാത്ര അയക്കുന്നു !

കമ്യൂണിറ്റികച്ചൻ വഴി വിഭവസമൃദ്ധമായ ആഹാരം, ചികിത്സ, പാർപ്പിടം, ഒരു തൊഴിലും ചെയ്യണ്ട.

ഭഷ്യ കിറ്റ് ആവശ്യത്തിന്.

അതേ സമയം നമ്മുടെ സ്വന്തം ജനം ഗൾഫിൽ കിടന്ന് ഒരു സർക്കാർ സഹായങ്ങളുമില്ലാതെ പട്ടി ചാകുന്നതു പോലെ ചത്തു കൊണ്ടിരിക്കുന്നു.

നമ്മുടെ ചിലവിൽ വന്ന്, നമ്മുടെ ആധിധേയത്വംസികരിക്കാത്തവന്മാരാരാണുള്ളത്.

രാജ്യത്ത് ഏത് സംരംഭങ്ങൾ വന്നാലും, എന്ത് അനർഥങ്ങൾ ഉണ്ടായാലും ആദ്യത്തെ കറവപ്പശു ഗൾഫുകാരാണ്.

ഇനി ഒരുത്തനെയും കാലു കുത്താനനുവദിക്കരുത്.

അഥവാ ആരെങ്കിലും കെട്ടിയിറക്കിയാൽ

അവനെ ഒറ്റപ്പെടുത്തുക.

ഗൾഫിൽ മരിക്കുന്ന ഓരോ പ്രവാസികൾക്കും 25 ലക്ഷം രൂപാ വീതം അടിയന്തര സഹായമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊടുക്കുക.

ആവശ്യമെന്ന പക്ഷം കോവിഡ് ടെസ്റ്റ് ന് സർക്കാർ സംവിധാനം ഒരുക്കുക.

ഇന്ത്യയിലെവിടെ നിന്നും കോവിഡ് 19

സൗജന്യമായി കേരളത്തിലേക്ക് നിത്യേന ഇറക്കുന്നതിന് നിലവിൽ ഒരു നിയന്ത്രണവും ഇല്ലന്ന് ഓർക്കണം.

വിദേശത്തുള്ള നോർക്കക്കാരും കേ.ലോ. സഭാംഗങ്ങളും എല്ലാം കോവിസി നിരയാകട്ടെ എന്നാണ് നമ്മുടെ സർക്കാർ പോളിസി.

ഒരുത്തനും വയ്തു റന്നേക്കരുത്.

ഗൾഫിൽ ഇതുപോലെ നമ്മുടെ ആളുകൾ ചത്തൊടുങ്ങിയിട്ട് ഒരുത്തനെയെങ്കിലും കൊടിയുമായി റോഡിൽ കണ്ടൊ ?

"ആനത്താന പാപ്പനൊ "

(അങ്ങനെ തന്നെ സിന്ദാബാദ്)

Advertisment