Advertisment

ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാദ്ധ്യത; പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ ഇടിച്ചിട്ട് പോയ അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന്‍ ജൂഡ് ആന്റണി

New Update

കോട്ടയം : പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ ഇടിച്ചിട്ട് പോയ അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇന്നലെ രാത്രി പത്തു മണിക്കാണ് കോട്ടയം കുടമാളൂരിന് അടുത്ത് അമ്പാടിയില്‍ റോഡരികില്‍ ജൂഡ് കാര്‍ പാര്‍ക്ക് ചെയ്തത്. ഇത് വഴിപോയ ഏതോ അജ്ഞാത വാഹനമാണ് ജൂഡ് ആന്‍ണിയുടെ റെനോള്‍ട്ട് വാഹനത്തിന്റെ പിന്‍ഭാഗത്ത് ഇടിച്ച് കടന്നുപോയത്.

Advertisment

publive-image

തനിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി നിര്‍ബന്ധമായതിനാല്‍ ഇടിച്ച വാഹനമുടമ ബന്ധപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് ജൂഡ് ആന്റണി ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

അതെ സമയം ജൂഡ് ആന്റണിയുടെ വാഹനം തെറ്റായ രീതിയില്‍ ആണ് റോഡരികില്‍ പാര്‍ക്ക് ചെയ്തതെന്ന ആക്ഷേപവുമായി നിരവധി പേര്‍ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രംഗത്തുവന്നു. കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് പറയുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് പ്രതികരിച്ചത്.

ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയില്‍ എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന നിങ്ങളുടെ കാറിനും സാരമായി പരിക്ക് പറ്റി കാണുമല്ലോ , ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി ഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?

എന്റെ എളിയ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാദ്ധ്യത .

(കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമന്റുകളില്‍ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാര്‍ ഉള്ള നാടല്ലേ. അത്ഭുതമില്ല)

jude antony
Advertisment