Advertisment

‘ഞങ്ങൾ സിപിഎമ്മുകാരാണ് ; ‘മാവോയിസ്റ്റുകളാണ് ഞങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ ഞങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വച്ചതെന്നതിനും തെളിവു കൊണ്ടു വരട്ടെ’ ; അലനും താഹയും പ്രതികരിക്കുന്നു

New Update

കൊച്ചി : ‘മാവോയിസ്റ്റുകളാണ് ഞങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ ഞങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വച്ചതെന്നതിനും തെളിവു കൊണ്ടു വരട്ടെ’ എന്ന് അലൻ ഷുഹൈബും താഹ ഫസലും. ‘ഞങ്ങൾ സിപിഎമ്മുകാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചവരാണ്. ബൂത്ത് ഏജന്റുമാരായി പ്രവർത്തിച്ചവരാണ്’ എന്നും ഇരുവരും പ്രതികരിച്ചു. എറണാകുളം എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുമ്പോഴാണ് ഇരുവരുടെയും പ്രതികരണം.

Advertisment

publive-image

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശികളായ അലന്റെയും താഹയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി അടുത്ത മാസം 14 വരെ നീട്ടാൻ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടു.

ഇരുവരെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരെയും ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

Advertisment