Advertisment

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥ അറസ്റ്റില്‍; അറസ്റ്റ് പ്രവാസിയുടെ പരാതിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥ അറസ്റ്റില്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സരിതയെയാണ് വിജിലന്‍സ് പിടികൂടിയത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബുകുമാറാണ് സരിത കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വഴുതക്കാട് തുടങ്ങാനിരിക്കുന്ന ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് ആവശ്യത്തിനായി സമീപിച്ചപ്പോള്‍ സരിത 5000 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

ഷിബു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ദക്ഷിണമേഖല ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം സരിതയെ പിടികൂടിയത്. റോഡില്‍ വച്ച്‌ പണം കൈമാറുന്നതിനിടെയാണ് സരിത പിടിയിലായത്. സരിതയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Advertisment