Advertisment

ജസ്റ്റിസ് കെമാല്‍ പാഷയുടെ പോലിസ് സുരക്ഷ പിന്‍വലിച്ചു; സര്‍ക്കാരിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

New Update

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നേരത്തെ വിന്യസിച്ചിരുന്നത്.  ഈ നാല് പേരേയും അഭ്യന്തരവകുപ്പ് പിന്‍വലിക്കുകയാണെന്ന അറിയിപ്പ് ഇന്നലെയാണ് കെമാല്‍ പാഷയ്ക്ക് ലഭിച്ചത്. ഇന്ന് തന്നെ തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥരെ കെമാല്‍ പാഷ റിലീവ് ചെയ്യുകയും ചെയ്തു.

Advertisment

publive-image

സര്‍ക്കാരിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് ജസ്റ്റില്‍ കെമാല്‍ പാഷ പറഞ്ഞു. ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷ സമിതി സുരക്ഷ സംബന്ധിച്ച്‌ നടത്തിയ അവലോകനത്തില്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചതെന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.‍‍

അതിന്‍റെ മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ല.താന്‍ ചോദിച്ചിട്ടല്ല അവര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.നേരത്തെ തനിക്ക് നാലു സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടു വര്‍ഷം മുമ്പ് അവരെ ആയുധം നല്‍കിക്കൊണ്ടുള്ള സുരഷ ഉദ്യോഗസ്ഥരാക്കി മാറ്റി.ഐ എസിന്റെ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പിന്നീട് കനകമല കേസു വന്നു. അതില്‍ അവര്‍ കൊല്ലാന്‍ തീരുമാനിച്ചുവെന്നു പറയുന്ന ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ താനാണെന്ന് തന്നെ അറിയിച്ചിരുന്നു. ഇതും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള വിവരമായിരുന്നു.അത്തരത്തിലുള്ള ഭീഷണികളൊന്നും താന്‍ കാര്യമായി എടുത്തിരുന്നില്ല. ആരാണിവരെന്നൊന്നും തനിക്കറിയില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

kamalpasha
Advertisment