Advertisment

കമാൽപാഷ ഇന്ത്യൻ ജുഡീഷ്യറിയുടെ തീരാകളങ്കം:അഡ്വ.ജസ്റ്റിൻ ജേക്കബ്

New Update

കോട്ടയം:  ഇന്ത്യൻ ജുഡീഷ്യറിയുടെ തീരാകളങ്കമാണ് ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷയെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജസ്റ്റിൻ ജേക്കബ്. അദ്ദേഹത്തിൻറെ രാഷ്ട്രീയ മോഹങ്ങൾ വിധിന്യായങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Advertisment

publive-image

 

ജഡ്ജി ആയിരുന്നപ്പോൾ മാണി സാറിന് എതിരെ നടത്തിയ പരാമർശവും, വിരമിച്ചശേഷം യുഡിഎഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവനയും കൂട്ടി വായിക്കുമ്പോൾ മാണി സാറിനെതിരെ യുഡിഎഫ് നടത്തിയ ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായിരുന്നു എന്ന് വേണം കരുതുവാൻ .

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വി ഫോർ കൊച്ചി നടത്തിയ നിയമലംഘനത്തെ സ്വാഗതം ചെയ്ത കമാൽ പാഷയുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും ജസ്റ്റിൻ ആവശ്യപ്പെട്ടു.

justijacob critized kamal pasha
Advertisment