Advertisment

പരിഭാഷയില്‍ പിജെ കുര്യന്‍റെ പിഴവില്‍ താരമായത് ജ്യോതി വിജയകുമാര്‍. ഒരാളെ പരിഭാഷപ്പെടുത്തുമ്പോള്‍ അയാളുടെ ഭാഷ , ശൈലി , ശബ്ദം എന്നിവയുമായി പരിചയം ഉണ്ടായിരിക്കണമെന്ന് ജ്യോതി

New Update

publive-image

Advertisment

പത്തനംതിട്ട : പ്രസംഗ പരിഭാഷയില്‍ പിജെ കുര്യന് പിഴച്ചപ്പോള്‍ താരമായത് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹി ജ്യോതി വിജയകുമാറിനായിരുന്നു. പരിചയസമ്പന്നനായ കുര്യന്‍റെ പിഴവ് ജ്യോതിയുടെ മികവില്‍ മുഴച്ചു നിന്നു. അതോടെ ജ്യോതിയുടെ പരിഭാഷ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി .

പ്രമുഖ ചാനലുകള്‍ വരെ ജ്യോതിയെ അഭിനന്ദിച്ചു വാര്‍ത്ത നല്‍കി . അതില്‍ ജ്യോതി പറയുന്ന ഭാഗമാണ് പ്രസക്തം . ഒരാളെ പരിഭാഷപ്പെടുത്തുമ്പോള്‍ അയാള്‍ ഉപയോഗിക്കുന്ന ഭാഷ , ശൈലി , ശബ്ദം, സ്ഥിരമായി അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ എന്നിവയൊക്കെയായി നമുക്കൊരു മുന്‍ പരിചയം ഉണ്ടായിരിക്കണമെന്നാണ് ജ്യോതി പറയുന്നത് .

അതിനായി താന്‍ സ്ഥിരമായി രാഹുലിന്‍റെ പ്രസംഗം കേള്‍ക്കുന്ന ആളാണെന്നും ജ്യോതി പറയുന്നു. പരിഭാഷ ഉണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ പതിവായി ശ്രദ്ധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു .

മീഡിയാ വണ്‍ നല്‍കിയ റിപ്പോര്‍ട്ട്‌ കാണുക :-

വീഡിയോ കടപ്പാട് : മീഡിയാ വണ്‍

rahul gandhi ele 2019 jyothi
Advertisment