Advertisment

'ഏത് കടുവയാണ് ജീവനോടെയുള്ളത്, കടലാസ് കടുവയോ, അതോ സര്‍ക്കസിലേതോ'; ജ്യോതിരാദിത്യ സിന്ധ്യയുടെ 'കടുവ' പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: വ്യാഴാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ 12 അനുനായികളെ മന്ത്രിമാരാക്കിയ ശേഷം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു.

കമല്‍നാഥില്‍ നിന്നും ദിഗ്വിജയ് സിംഗില്‍ നിന്നും തനിക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവര്‍ ജനങ്ങളെ കൊള്ളയടിച്ചതിന് വസ്തുതകളുണ്ടെന്നും സിന്ധ്യ ആരോപിച്ചിരുന്നു. തന്നെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരോട് 'കടുവ ജീവിച്ചിരിപ്പുണ്ട്' എന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സിന്ധ്യ പറഞ്ഞിരുന്നു.

സിന്ധ്യയുടെ കടുവ പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. 'ഏത് കടുവയാണ് ജീവനോടെയുള്ളത്, കടലാസ് കടുവയോ അതോ സര്‍ക്കസിലേതോ' എന്നായിരുന്നു കമല്‍നാഥിന്റെ ചോദ്യം.

വേട്ടയാടുന്നതിന് നിരോധനമില്ലാതിരുന്ന കാലത്ത് താനും മാധവറാവു സിന്ധ്യയും കടുവകളെ വേട്ടയാടുമായിരുന്നെന്നും എന്നാല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നതോടെ താന്‍ കാമറയില്‍ മാത്രമെ കടുവകളെ ഷൂട്ട് ചെയ്യാറുള്ളൂവെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. ഒരു കാട്ടില്‍ ഒരു കടുവയേ വാഴുവെന്നും സിംഗ് പരിഹസിച്ചു.

Advertisment