Advertisment

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പിയുടെ അമ്മ അന്തരിച്ചു

New Update

തിരുവനന്തപുരം: എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പിയുടെ അമ്മ കെ സി ജാനകി കണ്ണൂരിൽ അന്തരിച്ചു. 80 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കണ്ടോത്താർ സമുദായ ശ്മശാനത്തിൽ ഇന്ന് നടക്കും.

publive-image

ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റു മക്കൾ: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്‍, കെ.സി. ശശിധരന്‍. മരുമക്കള്‍: എം.പി. ഉണ്ണികൃഷ്ണന്‍ (കെപിസിസി അംഗം), എന്‍. ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട. പ്രൊഫസര്‍ സര്‍ സയ്യിദ് കോളേജ്), പരേതയായ ശോഭ, ഉഷ പളളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം

kc venugopal covid 19
Advertisment