Advertisment

'ഇനിയുള്ള പുലരികൾ നന്മയും സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ'; പുതുവത്സരാശംസകള്‍ നേര്‍ന്ന് കെ.സി. വേണുഗോപാല്‍

New Update

publive-image

തിരുവനന്തപുരം: രാജ്യം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. മഹാമാരിയും കെടുതിയും മാത്രം നല്‍കിയാണ് 2020 കടന്നുപോകുന്നത്. പുതുവത്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കെ.സി. വേണുഗോപാല്‍ എം.പി. 'മഹാമാരിയുടെ കെടുതികളും സമാനതകളില്ലാത്ത നഷ്ടങ്ങളും ബാക്കിയാക്കി ഒരു വർഷം കൂടി കടന്നു പോകുന്നു. ഇനിയുള്ള പുലരികൾ നന്മയും സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന പ്രാർത്ഥനയോടെ, എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.'-കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment