Advertisment

മന്ത്രി കെടി ജലീലിനെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും? ജലീലിൻ്റെ മറുപടിയിലെല്ലാം അവ്യക്തത, ആസ്തി ബാധ്യതാ കണക്കിലും സംശയമെന്ന് ഇ ഡി; കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ നാളെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ജലീൽ നൽകിയ മറുപടിയിലെ പൊരുത്തക്കേടുകളെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Advertisment

publive-image

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ആസ്തി സംബന്ധിച്ചും ജലീൽ നൽകിയ മറുപടിയിൽ ഇ ഡി ഒട്ടും തൃപ്തരല്ല. ഇഡിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ജലിലിൻ്റെ മൊഴി പരിശോധിച്ചിരുന്നു. ജലീലിൻ്റെ മറുപടിയിൽ നിന്നും ചില ഉപ ചോദ്യങ്ങൾ ഈ ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയിട്ടുണ്ട്.

അതിനിടെ നയതന്ത്ര പാഴ്സസലിലൂടെ ഖുറാൻ കൊണ്ടു വന്ന സംഭവത്തിൽ കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ചയാകും ചോദ്യം ചെയ്യൽ. ഇതിനു മുന്നോടിയായി ജലീലിൻ്റെ ചോദ്യം ചെയ്യലിൻ്റെ വിശദാംശങ്ങൾ ഇഡിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

kt jaleel
Advertisment