Advertisment

സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമയമായെന്നു കെ മോഹന്‍കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമയമായെന്നു വട്ടിയൂര്‍ക്കാവിലെ സാധ്യതാ പട്ടികയിലുള്ള കെ മോഹന്‍കുമാര്‍ . രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു.ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറിപ്പിനെ വെട്ടി മോഹന്‍കുമാര്‍ മുന്നിലെത്തിയത്.

Advertisment

publive-image

പീതാംബരക്കുറിപ്പിനെ തഴഞ്ഞ് മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.

താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ മുരളീധരനെകൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി . മോഹന്‍കുമാറിന്‍റെ പേരിനോട് മുരളീധരന്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന.

Advertisment