Advertisment

യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ ഐജിക്കെതിരെ കോടതിയെ സമീപിക്കും: കെ. മുരളീധരൻ

New Update

ശബരിമലയിലേക്ക് പോകാൻ ശ്രമിച്ച യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ. ഐജി പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

സന്നിധാനത്തേക്ക് പോകാനെത്തിയ എറണാകുളം സ്വദേശി രഹ്ന ഫാത്തിമ, റിപ്പോർട്ടിംഗിന് എത്തിയ ആന്ധ്ര സ്വദേശിനി കവിത എന്നിവര്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയത് വിവാദമായിരുന്നു. യുവതികള്‍ക്ക് യൂണിഫോം നൽകിയതിന് ഐജിക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍  പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു.

Advertisment