ടോം വടക്കന്‍ മണ്ഡലത്തിലോ ബൂത്തിലോ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളല്ല…. 2009 ല്‍ തൃശൂരില്‍ നിന്ന് മല്‍സരിക്കാന്‍ സ്വയം തയ്യാറായ ആളാണ്. അന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് സ്ഥാനാര്‍ത്ഥിയാവാതെ പോയത്. വടക്കനെക്കൊണ്ട് കോണ്‍ഗ്രസിനു ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവും…..പുള്ളി പറയുന്നത് മലയാളമാണോ ഇംഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ലെന്നും കെ മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 14, 2019

തിരുവനന്തപുരം: ടോം വടക്കൻ‌ മണ്ഡലത്തിലോ ബൂത്തിലോ പ്രവർത്തിച്ച് പരിചയമുള്ള ആളല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ.

2009 ൽ തൃശൂരിൽ നിന്ന് മൽസരിക്കാൻ സ്വയം തയ്യാറായ ആളാണ് വടക്കൻ അന്ന് ജില്ലയിലെ പ്രവർത്തകർ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് വടക്കാൻ സ്ഥാനാർത്ഥിയാവാതെ പോയതെന്നും കെ.മുരളീധരൻ പറഞ്ഞു.

വടക്കനെക്കൊണ്ട് കോൺഗ്രസിനെക്കൊണ്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോൺ​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരൻ.

പുള്ളി പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല. ശ്രീധരൻ പിള്ള പ്രസിഡന്റായിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തിൽ ഒരു അത്ഭുതവും കാട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

×