Advertisment

ജനങ്ങൾ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓർക്കണം ; കേരള കോൺഗ്രസിലെ തമ്മിലടിയാണ് പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ; തുറന്നടിച്ച് മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്: കേരള കോൺഗ്രസിലെ തമ്മിലടിയാണ് പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കെ മുരളീധരൻ.  കോൺഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിച്ചുവെങ്കിലും കേരള കോൺഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചു .

Advertisment

publive-image

ഇത്രയും വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ മുരളീധരൻ, ജനങ്ങൾ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓർക്കണമെന്നും, കേരള കോൺഗ്രസുകാർ പരസ്പരം യോജിച്ച് മുന്നോട്ട് നീങ്ങണമെന്നും ഉപദേശിച്ചു.

യുഡിഎഫ് നി‍ർദ്ദേശങ്ങൾ പാലിക്കാൻ കഴിയാത്തവരെ മുന്നണിയിൽ നിന്ന് മാറ്റുകയേ നിർവാഹമുള്ളൂവെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

Advertisment