കാനനവാസമാണ് സി.പി.എം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നത്‌ ;പദ്മകുമാര്‍ സി.പി.ഐ.എമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണെന്ന് മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പദ്മകുമാര്‍ സി.പി.ഐ.എമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചയാളാണ് സര്‍ക്കാര്‍ ഭരണമേല്‍പ്പിച്ച കെ.പി ശങ്കര്‍ദാസ്. കാനനവാസമാണ് സി.പി.ഐ.എം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

×