Advertisment

മലയാളികള്‍ കുറച്ച്‌ വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല. ചിലര്‍ ഭരിച്ചാല്‍ നാട് മുടിയുമെന്ന് പറയുന്നത് സത്യം - കെ മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍ : മലയാളികള്‍ കുറച്ച്‌ വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ലെന്നും അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും  കെ.മുരളീധരന്‍ എം.പി.

Advertisment

publive-image

യു ഡി എഫിന്‍റെ രാപ്പകല്‍ സമരം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്ന ശേഷം മലയാളികള്‍ക്ക് ഇതുവരെയും നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

എല്ലാ വര്‍ഷവും പ്രളയമാണെന്നും പ്രകൃതി പോലും സര്‍ക്കാരിന് എതിരാണെന്നും മുരളീധരന്‍ ആക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷത്തേത് കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു. ഇത്തവണ അത് ഉരുള്‍പ്പൊട്ടല്‍ ദുരന്തമായി മാറി. ഇതൊക്കെ കണ്ട് മലയാളിയ്ക്ക് എങ്ങിനെ ഓണം ആഘോഷിയ്ക്കാന്‍ സാധിക്കുമെന്ന് മുരളീധരന്‍ ചോദിച്ചു.

ഇത്തരക്കാര്‍ നാടുഭരിച്ചാല്‍ നാട് മുടിയുമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment