Advertisment

കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് എംപി കെ മുരളീധരൻ

New Update

കോഴിക്കോട്: കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് വടകര എംപി കെ മുരളീധരൻ. കല്ലാമലയിലെ പ്രശ്നം പരിഹരിച്ചിട്ടില്ല, ചർച്ചകൾ നടക്കുകയാണ്. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കല്ലാമല ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ യുഡിഎഫിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ എടുത്ത തീരുമാനമാണ്. മുല്ലപ്പള്ളി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. സിപിഎമ്മിനെ തോൽപ്പിക്കാൻ എല്ലാ കക്ഷികളുമായും നീക്കുപോക്കുണ്ടാക്കുമെന്ന് യുഡിഎഫ് തീരുമാനിച്ചതാണ്.

കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമാക്കി കെഎസ്എഫ്ഇയെ മാറ്റിയത് ദൗർഭാഗ്യകരമാണ്. ഈ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

k muralidharan response
Advertisment