Advertisment

മരംമുറി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ല; സര്‍ക്കാരിന്‍റെ ഒരു കഷണം തടി പോലും നഷ്ടമാകില്ല, മരംമുറിയെപ്പറ്റിയുള്ള കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് റവന്യൂമന്ത്രി കെ രാജന്‍

New Update

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. സര്‍ക്കാരിന്‍റെ ഒരു കഷണം തടി പോലും നഷ്ടമാകില്ല. മരംമുറിയെപ്പറ്റിയുള്ള കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും പരിശോധിച്ചുവരികയാണെന്നും മന്ത്രി രാജന്‍ പറഞ്ഞു. മരം മുറിയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും കെ രാജന്‍ പറഞ്ഞു

Advertisment

publive-image

മരം വെട്ടുകേസില്‍ പറയാനുള്ളത് സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞതായി മുന്‍ വനംവകുപ്പ് മന്ത്രിയും സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗവുമായ ബിനോയ് വിശ്വം. കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കും.

വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ല. പ്രതിസന്ധിയോ വിവാദമോ ഇല്ലെന്നും ഇപ്പോഴുള്ളത് ആരോ സൃഷ്ടിച്ച പുകമറ മാത്രമാണെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു

k rajan k rajan speaks
Advertisment