Advertisment

കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിലും ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തി സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തി; കെ.സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്‍റെ അനുമതി തേടി വിജിലന്‍സ്; അന്വേഷണ ശുപാർശ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി.സതീശന്‍

New Update

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്‍റെ അനുമതി തേടി വിജിലന്‍സ്. കെ.സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദാന്വേഷണത്തിനു അനുമതി തേടിയത്.

Advertisment

publive-image

കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തിയതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കൂടുതല്‍ തെളിവു ശേഖരണം നടത്തണമെന്നാണ് വിജിലന്‍സ് ആവശ്യം.

അതേസമയം, സുധാകരനെതിരായ വിജിലന്‍സ് അന്വേഷണ ശുപാർശ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടും.

ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

k sudhakaran
Advertisment