Advertisment

'കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ'; കെ. സുധാകരന് വേണ്ടി ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

New Update

publive-image

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. കെ. സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

'കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ആലപ്പുഴ ഡിസിസി പിരിച്ചുവിടണമെന്നും ഇതില്‍ എഴുതിയിട്ടുണ്ട്.

Advertisment