Advertisment

നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ആരാണ് ഈ ചോദ്യങ്ങള്‍ അയച്ചുതരുന്നത് ? എകെജി മന്ദിരത്തില്‍ നിന്നോ, അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നോ ? പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്കണം മിസ്റ്റര്‍ ! ഇടതു മാധ്യമപ്രവര്‍ത്തകരുടെ അജണ്ടയെ തുറന്നുകാട്ടി പ്രതിരോധിച്ച് കെ സുധാകരന്‍. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ മടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും സുധാകരന്റെ പരിഹാസം ! മാധ്യമ വിമര്‍ശനത്തില്‍ സുധാകരന് കൈയ്യടിച്ച് കോണ്‍ഗ്രസ് സൈബര്‍ പോരാളികളും

New Update

publive-image

Advertisment

കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വാട്‌സ്ആപ്പിലെത്തിയ ചോദ്യങ്ങള്‍ അതേപടി ചോദിക്കുന്നതു കണ്ടതാണ് സുധാകരനെ ചൊടിപ്പിച്ചത്. പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്കണമെന്നാണ് സുധാകരന്‍ കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകരോട് തുറന്നടിച്ചത്.

അടുത്ത കാലത്തൊന്നും ഒരു കോണ്‍ഗ്രസ് നേതാവ് ഇത്ര ചങ്കുറപ്പോടെ മാധ്യമ പ്രവര്‍ത്തകരുടെ അജണ്ടകളെ പ്രതിരോധിക്കുന്നത് കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ ഇടതു പശ്ചാത്തലമുള്ള മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മളനങ്ങള്‍ നടത്തുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. തങ്ങളുടെ സ്ഥാനപനങ്ങളുടെ രീതയല്ലെങ്കിലും പല മാധ്യമപ്രവര്‍ത്തകരും ചോദ്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതും പതിവായിരുന്നു.

എന്നാല്‍ ഇതേ ആളുകള്‍ തന്നെ ഇടതു രാഷ്ട്രീയക്കാര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നതും കാണാറുണ്ട്. കോണ്‍ഗ്രസ് നേതക്കള്‍ പലവട്ടം ഇത്തരം മാധ്യമ ആക്രമണം നേരിട്ടാലും അതിനെ പ്രതിരോധിക്കാറില്ലായിരുന്നു. എന്നാല്‍ ആ പതിവിനാണ് കെ സുധാകരന്‍ അറുതി കുറിച്ചത്. തന്നെ വളര്‍ത്തുന്നത് മാധ്യമങ്ങളല്ല. പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്ന രീതിയിലായിരുന്നു സുധാകരന്റെ പ്രതികരണം.

എറണാകുളം ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചില ചോദ്യങ്ങളാണ് മറ്റാരോ എഴുതി തയ്യാറാക്കി നല്‍കിയതെന്ന സംശയം സുധാകരനില്‍ ഉണര്‍ത്തിയത്. നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ചോദ്യം തരുന്നതാരാണ് എന്നാണ് ഇതോടെ സുധാകരന്‍ ചോദിച്ചത്. ചോദ്യങ്ങള്‍ എകെജി സെന്ററില്‍ നിന്നാണോ എന്നും സുധാകരന്‍ ചോദിച്ചു.

''പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്കണം. നിങ്ങള്‍ എന്നെ പേടിപ്പിക്കേണ്ട, അങ്ങനെ പേടിക്കുന്ന ആളല്ല ഞാന്‍. സിപിഎമ്മിന്റെ ആഫീസില്‍ നിന്നും വരുന്ന ചോദ്യത്തിനാണോ ഞാന്‍ നിങ്ങള്‍ക്ക് മറുപടി പറയേണ്ടത് '' - സുധാകരന്‍ ചോദിച്ചു.

തന്നോടു ചോദിച്ച അത്രയും ചോദ്യം ചോദിച്ചില്ലെങ്കിലും കുറെച്ചെങ്കിലും ചോദ്യം മുഖ്യമന്ത്രിയോടും ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞതോടെ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദ്യം ചോദിക്കേണ്ട എന്നു പറഞ്ഞാല്‍ പിന്നെ വെള്ളം കുടിക്കാന്‍ പോലും ആ ഹാളില്‍ വാ തുറക്കാന്‍ പല മാധ്യമ പ്രവര്‍ത്തകരും ധൈര്യപ്പെടാറില്ല.

സുധാകരന്റെ പ്രതികരണത്തോടെ മാധ്യമപ്രവര്‍ത്തകരെ സുധാകരന്‍ അപമാനിച്ചു എന്ന തരത്തിലുള്ള പ്രതികരണം ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

k sudhakaran kochi news
Advertisment